പ്രണയം , ഒരു കൌമാരക്കാരനോട് എന്തെങ്കിലും എഴുതാൻ പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്നത് പ്രണയം ആയിരിക്കും.പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും മൂലമായ കാരണം സ്നേഹമാണ് . അതെ സ്നേഹം അത് കൊടുക്കുന്ന രീതിയിൽ തിരിച്ചു കിട്ടിയില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങള ചില്ലറയല്ല .പ്രണയവും സൌഹൃദവും തമ്മിൽ ഉള്ള വ്യത്യാസം ഒരു നേര്‍ത്ത പാടയെക്കാൾ ചെറുതാണെങ്കിലും അത് വ്യക്തികളിൽ വ്യക്തമായാൽ രണ്ടു മനസ്സുകളിലും ഉണ്ടാക്കുന്ന വ്യത്യാസങ്ങളും വികാരങ്ങളും വളരെ വലുതായിരിക്കും.പ്രണയം അനശ്വരമാകുന്നു , കാരണം ഒരാളെ പ്രണയിക്കാൻ ആ വ്യക്തിയുടെ സമ്മതത്തിന്റെ ആവശ്യം ഇല്ല.
അറ്റവും മൂലയും അറിയാതെ മനുഷ്യന്റെ അറിവിനും അപ്പുറത് വിശാലമായി കിടക്കുന്ന ഈ പ്രപഞ്ചത്തെ വളരെ ചെറുതാക്കാനുള്ള മായാജാല വിദ്യ പ്രണയത്തിനുണ്ട് . ഒരു ടൈം മെഷിനിനെക്കൾ കാര്യക്ഷമമായി കാലങ്ങളെയും നക്ഷത്രങ്ങളെയും കടന്നു മറ്റൊരു സൂര്യന് കീഴിൽ അവര്ക്ക് മാത്രമുള്ള ഒരു ലോകത്ത് കൂടുണ്ടാക്കാൻ പ്രണയത്തിനു സാധിക്കുന്നതിൽ എനിക്ക് ഒരിക്കലും അത്ഭുതം തോന്നിയിട്ടില്ല
അത്ഭുതവും ആദരവും എപ്പോഴും തോന്നിയിട്ടുള്ളത് വിരഹത്തിനോടാണ് . വിരഹം എന്ന വികാരത്തെ ഞാൻ ഒരുപാട് പ്രണയിച്ചിരുന്നു.ഈ വികാരം അനുഭവിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ഭാഗ്യവതികൾ.
അങ്ങനെ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു പ്രതിഭാസം അല്ല വിരഹം.പ്രണയിക്കുന്ന എല്ലാവര്ക്കും വിരഹം ഉണ്ടാകണമെന്നില്ല.പ്രണയിക്കാതെ വിരഹം അനുഭവിക്കുക അസാധ്യം .
മനുഷ്യനെ മനുഷ്യൻ ആക്കുന്നത് അവന്റെ മനസ്സ് ആണ് . എന്നാൽ മനുഷ്യനാൽ നിര്‍മ്മിതമായ ഒന്നിനും ഈ പ്രതിഭാസത്തെ നിർവചിക്കാൻ സാധിച്ചിട്ടില്ല.സന്തോഷവും സങ്കടവും വേദനയും എന്തിനു പ്രണയവും വിരഹവും വരെ മനസ്സിന്റെ മായാകേളികൾ.ഒറ്റ മകൻ ആയതുകൊണ്ടാണോ അതോ മനസ്സിന്റെ വലിപ്പകുറവ് കൊണ്ടാണോ എന്നറിയില്ല,ഒരു പരിധിക്കപ്പുറം എന്റെ വ്യക്തിത്വത്തെ ഹനിക്കുന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു .
എന്റെ സങ്കടങ്ങൾ ഞാൻ എഴുതിതീര്ക്കാരാൻ പതിവ്.ഞാൻ എപ്പോഴും എന്തെങ്കിലും കുത്തി കുറിക്കുന്ന ആലനെണ്ണ്‍ കൂടെയുള്ളവർ പറയാറുണ്ട്.ഏകാന്തത എന്ന രസക്കൂട്ട് കൂടി അയൽ ഈ വികാരം പൂര്ണമായി.ചെറുപ്പം തൊട്ടേ ഒറ്റക്ക് കളിച്ചും ചിരിച്ചും പഠിച്ചും വളര്ന്ന എനിക്ക് സ്നേഹഭ ന്തത്തിന്റെ വില കാണിച്ചു തരാൻ വന്ന ആ മലഖകുഞ്ഞിനെ മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞില്ല.
അല്ലെങ്കിലും ഒരു പെണ്ണിനേയും പൂര്ണമായി മനസ്സിലാക്കാൻ ഒരു ആണിനും ഇത് വരെ സാധിചിട്ടില്ലല്ലോ???ചുരുങ്ങിയ കാലം കൊണ്ട് ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും തന്ന് എന്നെന്നേക്കുമായി അവൾ എന്നെ വിട്ടു പിരിഞ്ഞത് വീണ്ടും എന്നെ ഏകാന്തതയുടെ കൂരിരുട്ടിലേക്ക് തള്ളിയിടാൻ വേണ്ടി ആയിരുന്നു.കണ്ണ് പോയാലെ നിറങ്ങള്‍ എത്രത്തോളം മനൊഹരമയിരുന്നുവെന്ന് നമ്മൾ അറിയൂ.
മനസ്സ് ചഞ്ചലമയൽ ചെയ്യുന്ന ഒന്നിലും തൃപ്തി ഉണ്ടാകില്ല.തനിക്കു വേണ്ടി പ്രാര്‍ഥിക്കാനും കാത്തിരിക്കാനും വിശ്വാസം ഉള്ള ഒരാൾ ഉണ്ടെന്നുള്ളത് ഒരു അണിനു കൊടുക്കുന്ന ആത്മവിശ്വാസം വേറെ ഒന്നിനും പ്രധാനം ചെയ്യാൻ പറ്റില്ല.പക്ഷെ ഒരു നാൾ പെട്ടെന്ന് അതങ്ങ് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന വേദന എത്ര ജന്മമെടുതാണ് ഞാൻ എഴുതിതീര്ക്കുക !!
പ്രണയം അത് ജീവനാഡിയാണ് ,പ്രണയാതുരുത്വം സ്വാഭാവികമായും ഒരാളെ കൂട്ടുകെട്ടുകളിലെക്ക് നയിക്കും.അഗ്നിക്ക് കാറ്റെന്ന പോലെ ആണ് പ്രണയത്തിനു വിരഹം.വന്നു ചേരുന്ന കൂട്ടുകെട്ടുകളിൽ നമ്മൾ വളരെ അധികം മനസ്സിലക്കുന്നവരിൽ നിന്ന് തന്നെ കുത്തുവാക്കുകൾ കേട്ട് തുടങ്ങുമ്പോഴാണ് പ്രണയം എത്രത്തോളം അനുഗ്രഹീയമായിരുന്നു എന്ന് മനസ്സിലാകുക.
അവിടെ എതിർപ്പുകൾ ഇല്ല ,നീണ്ട പിണക്കങ്ങൾ ഇല്ല ,ആശയപരമായ യുദ്ധങ്ങൾ ഇല്ല.
ദേവഗണങ്ങൾ സഞ്ചരിച്ചിരുന്ന പാതകളിലൂടെ ഇന്ന് സ്വയവിഹാരം നടത്താൻ കഴിവുള്ള മനുഷ്യനിൽ ആധുനികതയുടെയും മാറുന്ന സംസ്കാരത്തിനും ഇടയിൽ മാറാതെ നിലനില്ക്കുന്ന സത്യം പ്രണയം മാത്രമാണ്.
പ്രണയം അത് അനശ്വരമാണ് കാരണം ഈ നിമിഷം വരെ ഞാനും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് അവൾ അറിഞ്ഞോ അറിയാതെയോ......!!!!!!
ആനന്ദദായകമീ പ്രണയം,അമൃതവര്‍ഷമീ പ്രണയം , അനശ്വരമീ പ്രണയം.......
No comments:
Post a Comment